മൂവാറ്റുപുഴ: വാട്ടർ അതോറിറ്റിയിൽ നിന്ന് വിരമിച്ചവർക്ക് ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി നിയമനം നൽകുന്നു. എക്‌സിക്യുട്ടീവ് എൻജിനിയർ, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ, അസിസ്റ്റന്റ് എൻജിനിയർ എന്നീ തസ്തികകളിൽ നിന്ന് വിരമിച്ച 60 വയസിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ആവശ്യമായ അസൽ രേഖകൾ സഹിതം 29 ന് വാട്ടർ അതോറിറ്റി, പി.എച്ച് സർക്കിൾ, മൂവാറ്റുപുഴ ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് സൂപ്രണ്ടിംഗ് എൻജിനിയർ അറിയിച്ചു.