 
വൈപ്പിൻ: സമൂഹത്തിൽ നടമാടുന്ന അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയൻ വനിതാസംഘം ജനജാഗ്രതാസദസ് സംഘടിപ്പിച്ചു. നായരമ്പലം നോർത്ത് ശാഖാ ഗുരുമന്ദിരത്തിൽ നടന്ന സദസ് വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വനിതാസംഘം പ്രസിഡന്റ് കലാ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. വനിതാസംഘം കേന്ദ്രസമിതി പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി മുഖ്യപ്രഭാഷണം നടത്തി.
എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയൻ സെക്രട്ടറി ടി.ബി. ജോഷി, വനിതാസംഘം സെക്രട്ടറി ഷീജ ഷെമൂർ, കൗൺസിലർമാരായ സി.കെ. ഗോപാലകൃഷ്ണൻ, കണ്ണദാസ് തടിക്കൽ, സി.വി. ബാബു, ശാഖാ പ്രസിഡന്റ് വി.ജി. വിശ്വനാഥൻ, സെക്രട്ടറി ഒ.ആർ. അനീഷ്, യൂണിയൻ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് ബിനുരാജ് പരമേശ്വരൻ, പത്മിനി എന്നിവർ പ്രസംഗിച്ചു. തുടർന്ന് അനാചാരങ്ങൾക്കെതിരെയുള്ള ഫ്ളാഷ്‌മോബ് അവതരിപ്പിച്ചു.