jos-mavely
ചുണങ്ങംവേലി ജോമൗണ്ട് പബ്‌ളിക് സ്‌കൂളിലെ സ്‌പോട്‌സ് ഡേ ദേശീയ സീനിയർ വെറ്ററൻ ചാമ്പ്യൻ ജോസ് മാവേലി 100 മീറ്റർ മത്സര ഓട്ടത്തിൽ കുട്ടികളോടൊപ്പം പങ്കെടുത്ത് ഉദ്ഘാടനം ചെയ്യുന്നു.

ആലുവ: ചുണങ്ങംവേലി ജോമൗണ്ട് പബ്‌ളിക് സ്‌കൂളിലെ സ്‌പോർട്‌സ് ഡേ ദേശീയ സീനിയർ വെറ്ററൻ ചാമ്പ്യൻ ജോസ് മാവേലി കുട്ടികൾക്കൊപ്പം ഓടി ഉദ്ഘാടനം ചെയ്തു. കായികരംഗത്ത് താത്പര്യം കാട്ടി ചെറിയ വ്യായാമ മുറകൾ ശീലിച്ചാൽ ഭാവിയിൽ ആശുപത്രി ചെലവ് കുറയ്ക്കാമെന്ന് കുട്ടികളോട് ജോസ് മാവേലി പറഞ്ഞു. പ്രിൻസിപ്പൽ സി. മേരി റോസ്, അദ്ധ്യാപകരായ സി. സവിത, അഭിഷേക്, സ്‌കൂൾ ലീഡർ ജോവാൻ തുടങ്ങിയവർ സംബന്ധിച്ചു.