 
തൃക്കാക്കര: ജീവനക്കാരുടെ തടഞ്ഞുവച്ച ആനുകൂല്യങ്ങൾ പുന:സ്ഥാപിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടു. സർവീസിൽ നിന്നും വിരമിക്കുന്ന എൻ.ജി.ഒ അസോസിയേഷൻ എറണാകുളം സിറ്റി ബ്രാഞ്ച് പ്രസിഡന്റും പൊതുമരാമത്ത് വകുപ്പ് ജീവനക്കാരനുമായ കെ.ആർ. വിവേകിന് എൻ.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവനക്കാർക്കായി നടപ്പിലാക്കിയ മെഡിസെപ്പ് പദ്ധതിയിൽ സർക്കാർ വിഹിതം ഉറപ്പ് വരുത്തണമെന്നും അതിലെ പോരായ്മകൾ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉമേഷ് കുമാർ കെ.എസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് തോമസ് ഹെർബിറ്റ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ആന്റണി സാലു , ജില്ലാ സെക്രട്ടറി ടി വി ജോമോൻ സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ ടി. പി ജാനേഷ് കുമാർ, വി. മധു, കെ ജി രാജീവ്, സിനു പി. ലാസർ , എം. എ എബി, ബേസിൽ വർഗീസ്, വി.കെ ശിവൻ, ജെ. പ്രശാന്ത്, ഗിരീഷ് കുമാർ, അനിൽ വർഗീസ്, എസ്. എസ്. അജീഷ് , ജോൺ മിൽട്ടൺ, ഷാഹുൽ ഹമീദ് തുടങ്ങിയവർ സംസാരിച്ചു.