boby

കൊച്ചി: ബോബി ചെമ്മണൂരിന്റെ നേതൃത്വത്തിൽ മറഡോണയുടെ 'ദൈവത്തിന്റെ കൈ' ഗോൾ അനുസ്മരിച്ച് അദ്ദേഹത്തിന്റെ സ്വർണശിൽപ്പവുമായി ഖത്തർ ലോകപ്പിന് തിരിക്കാനൊരുങ്ങുന്ന യാത്ര കൊച്ചിയിലെത്തി.

സെന്റ് ആൽബർട്ട്സ് ഹയർസെക്കൻഡറി സ്‌കൂളിൽ നിന്നാണ് നാലാം ദിന പരിപാടികൾ ആരംഭിച്ചത്. പ്രിൻസിപ്പൽ ബറാട്ടോ ഫെർണാണ്ടസ്, ഹെഡ് മാസ്റ്റർ വി.ആർ. ആന്റണി, സ്‌കൂൾ സ്പോർട്സ് സെക്രട്ടറി എഫ്രീം ക്രിസ്റ്റീനോ മിസേവസ് എന്നിവർ സംസാരിച്ചു. തുടർന്ന് തേവര സേക്രട്ട് ഹാർട്ട് കോളേജിലും തൃക്കാക്കര ഭാരത മാതാ കോളേജിലും യാത്രയെത്തി.

മറഡോണയുടെ സ്വർണശിൽപ്പത്തിന് മുമ്പിൽ നിന്ന് സെൽഫിയെടുത്തും പ്രത്യേകം തയ്യാറാക്കിയ ഗോൾപോസ്റ്റിലേക്ക് ഗോളുകൾ അടിച്ചും ലഹരിക്കെതിരെ പ്രതിജ്ഞയെടുത്തും വിദ്യാർത്ഥികൾ യാത്രയുടെ ഭാഗമായി. ബോചെ ആൻഡ് മറഡോണ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റാണ് യാത്ര സംഘടിപ്പിക്കുന്നത്.