മൂവാറ്റുപുഴ: മൂവാറ്റുപുഴ പീപ്പിൾസ് സോഷ്യൽ വെൽഫയർ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തനോദ്ഘാടനം 27ന് ഉച്ചയ്ക്ക് 2.30ന് കബനി ഹോട്ടൽപാലസ് ഓഡിറ്റോറിയത്തിൽ സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യാതിഥിയാകും. അംഗത്വ വിതരണോദ്ഘാടനം ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ നിർവഹിക്കും. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ആദ്യ നിക്ഷേപം സ്വീകരിക്കും. സംഘം പ്രസിഡന്റ് വി.കെ. നാരായണൻ അദ്ധ്യക്ഷത വഹിക്കും. നഗരസഭ ചെയർമാൻ പി.പി.എൽദോസ് , സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാ‌ർ സജീവ് സി.കർത്ത, മൂവാറ്റുപുഴ അർബൻ ബാങ്ക് മുൻ ചെയർമാൻ പി.ആർ. മുരളീധരൻ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ വി.കെ. ഉമ്മർ, മൂവാറ്റുപുഴ അർബൻ ബാങ്ക് ചെയർമാൻ സി.കെ. സോമൻ, മൂവാറ്റുപുഴ റൂറൽ ഡെവലപ്പ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് അഡ്വ. എൻ.രമേശ്, സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ ജയമോൻ യു.ചെറിയാൻ, അസിസ്റ്റന്റ് ഡയറക്ടർ (ഓഡിറ്റ്) പി.എസ്. മുഹമ്മദ് ഷെരീഫ്, സംഘം ഓണററി സെക്രട്ടറി പി.ജി. വാസു എന്നിവർ സംസാരിക്കും. ഭരണസമിതി അംഗങ്ങളായ അഡ്വ.എ.കെ. അനിൽകുമാർ, പി.എൻ. പ്രഭ, പി.ആർ. രാജു, എം.ആർ. നാരായണൻ, കെ.പി. അനിൽ, ടി.വി. മോഹനൻ എന്നിവർ പങ്കെടുക്കും. ആരക്കുഴ റോഡിൽ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിന് എതിർവശത്തെ മേരി മാതാ സ്ക്വയറിലാണ് സംഘം പ്രവർത്തനമാരംഭിക്കുന്നതെന്ന് പ്രസിഡന്റ് വി.കെ.നാരായണൻ പറഞ്ഞു.