കൊച്ചി: പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ രണ്ടു പെൺകുട്ടികളെ കാറിൽ കടത്തിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഏലൂർ ഉദ്യോഗമണ്ഡൽ വള്ളോപ്പിള്ളി താഴെവീട്ടിൽ കാളിമുത്തു മുരുകൻ (24), ഉദ്യോഗമണ്ഡൽ മരങ്ങാട്ട് മഹിന്ദ്ര സുബ്രഹ്മണ്യൻ (26) എന്നിവരെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു.
കളമശേരി ഹോസ്റ്റലിനു സമീപത്തു നിന്നാണ് പെൺകുട്ടികളെ പ്രതികൾ കാറിൽ കയറ്റിക്കൊണ്ടുപോയത്. ഡെലിവറി ബോയ് ആയി ജോലി ചെയ്തിരുന്ന കാളിമുത്തുവിന് പെൺകുട്ടികളുമായി അടുപ്പമുണ്ടായിരുന്നു. അത് മുതലെടുത്ത് റൈഡിനുപോകാം എന്നുപറഞ്ഞാണ് മഹിന്ദ്ര സുബ്രഹ്മണ്യന്റെ കാറിൽ കയറ്റിയത്. എറണാകുളം മറൈൻഡ്രൈവ് വാക്‌വേയിൽ എത്തിയപ്പോൾ പ്രതികൾ പെൺകുട്ടികളോട് അപമര്യാദയായി പെരുമാറി. പെൺകുട്ടികൾ ബഹളംവച്ചതോടെ പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു.