march
എൻ.ജി.ഒ. സംഘ് സെക്രട്ടറിയേറ്റ് മാർച്ച് ഇന്ന്

തൃക്കാക്കര: സംസ്ഥാന ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് കേരളാ എൻ.ജി.ഒ. സംഘിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ജീവനക്കാർ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തും. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, 2021 മുതൽ കുടിശികയായ നാലു ഗഡു (11%) ക്ഷാമബത്ത അനുവദിക്കുക, കഴിഞ്ഞ 3 വർഷമായി തടഞ്ഞുവച്ചിരിക്കുന്ന ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക, മെഡിസെപ്പ് സർക്കാർ വിഹിതം കൂടി ഉൾപ്പെടുത്തി കാര്യക്ഷമമായി നടപ്പിലാക്കുക, ക്ലാസ് 4 ജീവനക്കാർക്ക് എല്ലാ വകുപ്പിലും 40 ശതമാനം പ്രമോഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്. ബി.എം.എസ്. ദക്ഷിണ മേഖലാ സഹസംഘടന സെക്രട്ടറി എം. പി. രാജീവൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ടി.എൻ. രമേശ് സംസ്ഥാന ജനറൽ സെക്രട്ടറി എ. പ്രകാശ്, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എസ്. രാജേഷ്, അഖിലേന്ത്യാ ഭാരവാഹികളായ പി. സുനിൽകുമാർ, എസ്.കെ. ജയകുമാർ, ബി.എം.എസ്. ജില്ലാ സെക്രട്ടറി കെ. ജയകുമാർ തുടങ്ങി​യവർ പങ്കെടുക്കും