കൊച്ചി: ജില്ലാ സ്കൂൾ കലോത്സവത്തിനായി മൂത്തകുന്നം ഒരുങ്ങി. മൂത്തകുന്നം നവംബർ 28, 29, 30, ഡിസംബർ 1, 2 തീയതികളിൽ അക്ഷരാർത്ഥത്തിൽ കൗമാരകലയുടെ കേളീരംഗമാകും. കൊവിഡിനെ തുടർന്ന് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് റവന്യു ജില്ലാ കലോത്സവത്തിന് തിരി തെളിയുന്നത്.
15 വേദികളിലായി8000 ത്തോളം പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്.
ശ്രീനാരായണഗുരുദേവൻ പ്രതിഷ്ഠ നിർവഹിച്ച ശ്രീനാരായണമംഗലം ക്ഷേത്രമുറ്റത്താണ് പ്രധാനപ്പെട്ട രണ്ട് വേദികളും. മറ്റ് വേദികളിൽ ഒന്നൊഴികെ എല്ലാം എച്ച്.എം.ഡി.പി സഭയുടെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ്.
ക്ഷേത്രത്തോട് ചേർന്ന ഓഡിറ്റോറിയത്തിലാണ് ഉൗട്ടുപുര. 3500 ഓളം പേർക്ക് ഇവിടെ ഭക്ഷണം വിളമ്പും. സ്കൂൾ കലോത്സവങ്ങൾക്ക് പതിവായി അന്നമൊരുക്കുന്ന പഴയിടം മോഹനൻ നമ്പൂതിരി തന്നെയാണ് ദിവസവും പായസസദ്യയൊരുക്കുന്നത്.
കലോത്സവത്തിന്റെ പന്തൽ കാൽനാട്ടുകർമ്മം പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് മൂത്തകുന്നം ക്ഷേത്ര മൈതാനത്ത് നിർവഹിച്ചു.
കാൽനാട്ടലിന് ശേഷം മൂത്തകുന്നം എസ്.എൻ.എം.എച്ച്.എസ്.എസ് സ്കൂളിലെ സ്കൗട്ട്, എൻ.സി.സി, ഗൈഡ് എന്നീ ക്ലബുകൾ അടക്കം മുഴുവൻ വിദ്യാർത്ഥികളും അണിനിരന്ന വർണാഭമായ വിളംബര ജാഥ നടത്തി. സ്കൂൾ മാനേജർ കെ.ജി പ്രദീപ്, പിടിഎ പ്രസിഡന്റ് ബിബിൻ സി ബോസ്, സഭാ സെക്രട്ടറി ഡി.സുനിൽകുമാർ, പ്രസിഡൻ്റ് ഇ. പി സന്തോഷ്, പ്രിൻസിപ്പൽ പി.എസ് ജ്യോതിലക്ഷ്മി, ഹെഡ്മിസ്ട്രസ് എം.ബി ശ്രീകല തുടങ്ങിയവർ പങ്കെടുത്തു.
വേദികൾ
വേദി 1 : മൂത്തകുന്നം ക്ഷേത്രമൈതാനം
വേദി 2 : മൂത്തകുന്നം ക്ഷേത്ര മൈതാനം
വേദി 3 : എസ്.എൻ.എം. എച്ച്.എസ്. - നടുമുറ്റം
വേദി 4 : : എസ്.എൻ.എം. എച്ച്.എസ്. - ഹാൾ
വേദി 5 : ബി.എഡ്. കോളേജ് - മെയിൻ ഹാൾ
വേദി 6 : എസ്.എൻ.എം. ഐ.എം.ടി. - ഓപ്പൺ സ്റ്റേജ്, മാല്യങ്കര
വേദി 7 : എസ്.എൻ.എം. ഐ.എം.ടി. അലുംനി അസോ. ഹാൾ
വേദി 8 : എസ്.എൻ.എം. ഐ.എം.ടി. - മെക്കാനിക്കൽ സെമിനാർ ഹാൾ
വേദി 9 : എസ്. എൻ. എം. ഐ.എം.ടി. - ഐ.സി.ഇ. സെമിനാർ ഹാൾ,
വേദി 10 : എസ്. എൻ. എം. ഐ.എം.ടി. - ഇ.ഇ. സെമിനാർ ഹാൾ
വേദി 11 : എസ്.എൻ.എം. ജി.എൽ.പി.എസ്., കൊട്ടുവള്ളിക്കാട്
വേദി 12 : ബി.എഡ്. കോളേജ് - കോൺഫറൻസ് ഹാൾ
വേദി 13 : ജി.എൽ.പി.ബി.എസ്.,മൂത്തകുന്നം
വേദി 14 : ടി.ടി.ഐ. ഹാൾ
വേദി 15 : : എസ്.എൻ.എം. കോളേജ് ഗ്രൗണ്ട്, മാല്യങ്കര