കൊച്ചി: പരമ്പരാഗത കലകൾക്ക് വേദിയൊരുക്കാനും അവശ കലാകാരൻമാരെ സഹായിക്കാനുമായി തൃപ്പൂണിത്തുറ റോട്ടറി ക്ലബ് സംഘടിപ്പിക്കുന്ന പൈതൃകം 2022 നാളെ പാലാരിവട്ടം ബൈപ്പാസിലെ ഹൈവേ ഗാർഡൻ ഹോട്ടലിൽ വൈകീട്ട് 5ന് നടക്കും. മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യും.
മണ്ണൂർ ചന്ദ്രന്റെയും സംഘത്തിന്റെയും കുറവനും കുറത്തിയും എന്ന പൊറാട്ട് നാടകമാണ് പ്രധാന പരിപാടി.
രാജേഷ് ചേർത്തല, ചിത്ര അരുൺ, സുദീപ് എന്നിവരുടെ സംഗീത പരിപാടിയും അരങ്ങേറും. ചടങ്ങിൽ മണ്ണൂർ ചന്ദ്രനെ ആദരിക്കും. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ രാജ്‌മോഹൻ നായർ, തൃപ്പൂണിത്തുറ പ്രസിഡന്റ് ബിന്ദു മോഹൻ, സെക്രട്ടറി നിമിത പി.ബി തുടങ്ങിയവർ പങ്കെടുക്കും.