കളമശേരി: ഫാക്ടിലെ പി.എഫ് സംഘടനയായ ലീഗൽ കോ ഓർഡിനേഷന്റെ നേതൃത്വത്തിൽ നാളെ രാവിലെ 10ന് എസ്.സി.എസ് മേനോൻ ഹാളിൽ പൊതുയോഗവും സിംമ്പോസിയവും നടത്തും. സുപ്രീം കോടതി വിധിക്കു ശേഷം "ഇ.പി.എസ് - 95 " എന്ന വിഷയത്തിൽ നടക്കുന്ന സംവാദത്തിൽ അഡ്വ.ആർ.സഞ്ജിത് മുഖ്യ പ്രഭാഷണം നടത്തും. 2014 ന് ശേഷം വിരമിച്ചവരും സർവീസിൽ തുടരുന്നവരും പങ്കെടുക്കണമെന്ന് കൺവീനർ ജോർജ് തോമസ് അഭ്യർത്ഥിച്ചു.