കൊച്ചി: ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസ് (എ.ഐ.പി.സി) സംസ്ഥാന സമ്മേളനം നാളെ (ഞായർ) എറണാകുളം നോർത്തിലെ പ്രസിഡൻസി ഹോട്ടലിൽ നടക്കും. രാവിലെ 9.30ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ സമ്മേളനം ചെയ്യും. എ.ഐ.പി.സി ദേശീയ പ്രസിഡന്റ് ഡോ. ശശി തരൂർ മുഖ്യപ്രഭാഷണം നടത്തും.
വൈകിട്ട് ലീഡേഴ്‌സ് ഫോറം പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. എ.ഐ.പി.സി സംസ്ഥാന പ്രസിഡന്റ് ഡോ.എസ്.എസ്. ലാൽ അദ്ധ്യക്ഷത വഹിക്കും. ദക്ഷിണമേഖല കോ ഓർഡിനേറ്റർ ഡോ.ജെ. ഗീത റെഡ്ഡി, സി.ഒ.ഒ സലിം ജവേരി, മാത്യു കുഴൽനാടൻ എം.എൽ.എ എന്നിവർ ഉദ്ഘാടന യോഗത്തിൽ പങ്കെടുക്കും.
ധന്യ രവി, സാമ്പത്തിക വിദഗ്ദ്ധൻ ഡോ. വി.കെ. വിജയകുമാർ, സുസ്‌തേര ഫൗണ്ടേഷൻ ആൻഡ് ഭവസ് ഇന്ത്യ സഹസ്ഥാപക ദീപ അനന്തപദ്മനാഭൻ, ഡോ. മുരളി തുമ്മാരുകുടി, പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാമകൃഷ്ണൻ, മുൻ വൈസ് ചാൻസലർ പ്രൊഫ. അബ്ദുൾ അസീസ്, ഐ.എം.എ കേരള പ്രസിഡന്റ് ഡോ. സുൽഫി നൂഹ്, യു.കെ ബ്രാഡ്‌ലി സ്റ്റോക് മേയർ ടോം ആദിത്യ തുടങ്ങിയവർ പങ്കെടുക്കും.