exhibit
വനിതാ ഉത്പന്ന പ്രദർശനം കൊച്ചിയിൽ

കൊച്ചി: വനിതാ സംരംഭകരുടെ ഉത്പന്ന പ്രദർശനവും സംഗമവുമായ സീയ സീസൺസ് 27, 28 തിയതികളിൽ പനമ്പിള്ളി നഗർ അവന്യു സെന്ററിൽ നടക്കും. 27ന് രാവിലെ 10ന് സിനിമാതാരം നേഹ സക്‌സേന മേള ഉദ്ഘാടനം ചെയ്യും.

250ലധികം സ്ത്രീ സംരംഭകരുടെ ഉത്പന്നങ്ങൾ മേളയിൽ പ്രദർശിപ്പിക്കും.

വാണിജ്യ വ്യവസായ മേഖലയിലെ പ്രമുഖരുടെ നേത്യത്വത്തിൽ 'സ്റ്റാർട്ട്അപ്പ്, മീറ്റ് അപ്പ്' പരിപാടികൾ നടക്കും.

വനിതാസംരംഭകർക്ക് പിന്തുണയും നിർദേശങ്ങളും മേളയിൽ ലഭിക്കുമെന്ന് ഇവന്റ് കോ ഓർഡിനേറ്റർ സീനത്ത് അഷ്‌റഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രിയ ശിവദാസ്, അഖില അവരാച്ചൻ എന്നിവരും പങ്കെടുത്തു.