കോലഞ്ചേരി: ചുമട്ടുതൊഴിലാളികളുടെ ജോലി നിഷേധിക്കാനുള്ള നീക്കത്തിനെതിരെയും കള്ളക്കേസുകളിലും പ്രതിഷേധിച്ച് പുത്തൻകുരിശിൽ ഇന്ന് വൈകിട്ട് യോഗം നടക്കും. സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം കെ.കെ.അഷ്റഫ് ഉദ്ഘാടനം ചെയ്യും. എ.ഐ​.ടി.യു.സി ജില്ലാ സെക്രട്ടറി കെ.എൻ. ഗോപി, ചുമട്ടുതൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി കെ.എ. നവാസ്, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.പി.ജോസഫ്, എ.ഐ​.ടി.യു.സി മണ്ഡലം സെക്രട്ടറി ടി.ആർ.വിശ്വപ്പൻ, സി.പി.ഐ ലോക്കൽ സെക്രട്ടറി പി.കെ.മധു തുടങ്ങിയവർ സംസാരിക്കും.