കോതമംഗലം: രാമല്ലൂർ ജംഗ്ഷൻ മുതൽ മുത്തംകുഴി ജംഗ്ഷൻ വരെ കലുങ്കുകളുടെ നിർമ്മാണം നടക്കുന്നതിനാൽ രാമല്ലൂർ പിണ്ടിമന റോഡിൽ ഇന്ന് മുതൽ ഗതാഗതം നിരോധിച്ചു. മുത്തംകുഴിക്ക് പോകേണ്ട വാഹനങ്ങൾ ചേലാട് വഴിയോ തൃക്കാരിയൂർ വഴിയോതിരിഞ്ഞ് പോകേണ്ടതാണെന്ന് അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.