bamboo
ബാംബു ഫെസ്റ്റ്

കൊച്ചി: സംസ്ഥാന ബാംബൂ മിഷൻ സംഘടിപ്പിക്കുന്ന ബാംബൂഫെസ്റ്റ് കലൂർ സ്റ്റേഡിയം മൈതാനത്തിൽ നാളെ ആരംഭിക്കും. വൈകീട്ട് ആറിന് മന്ത്രി പി. രാജീവ് ഉദ്ഘാടനം നിർവഹിക്കും.

ഡിസംബർ 4 വരെയാണ് ഫെസ്റ്റ്. മുള മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സർക്കാർ ഗവേഷണ സ്ഥാപനങ്ങളും ഫെസ്റ്റിൽ പങ്കെടുക്കും. നാളെ 6 മുതൽ 9 വരെയും തുടർന്ന് രാവിലെ 11 മുതൽ 9 വരെയുമാണ് പ്രവേശനം. 180 സ്റ്റാളുകളിലായി ഇതരസംസ്ഥാനങ്ങളിൽ നിന്നുൾപ്പടെ 300 ഓളം കരകൗശല പ്രവർത്തകരും മുള അനുബന്ധ സ്ഥാപനങ്ങളും പങ്കെടുക്കുന്നുണ്ട്.

ഉമാ തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി. വിശിഷ്ടാതിഥിയാകും. മേയർ അഡ്വ. എം.അനിൽ കുമാർ പ്രഭാഷണം നടത്തും. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരായ സുമൻ ബില്ല , മുഹമ്മദ് ഹനീഷ്, ബാംബൂ കോർപ്പറേഷൻ ചെയർമാൻ ടി.കെ. മോഹനൻ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.

ബാംബു ഫെസ്റ്റിൽ അറിയാൻ

• ഡിസൈൻ വർക്ക് ഷോപ്പിലും, പരിശീലന പരിപാടികളിലും രൂപകൽപ്പന ചെയ്ത വ്യത്യസ്ത ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനായി പ്രത്യേക ബാംബൂ ഗ്യാലറി

• ദിവസവും വൈകന്നേരങ്ങളിൽ മുള വാദ്യോപകരണങ്ങൾ ഉപയോഗിച്ചുള്ള കലാസാംസ്‌കാരിക പരിപാടി

• മുളയരി, മുളകൂമ്പ് എന്നിവയിൽ നിർമ്മിച്ച വിവിധ ഭക്ഷ്യ ഉല്പന്നങ്ങളുടെ സ്റ്റാളുകൾ. കുടുംബശ്രീയുടെ ഫുഡ് കോർട്ട്