കോതമംഗലം: സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പരിപാടികളോടനുബന്ധിച്ച് തൃക്കാരിയൂർ ദേവസ്വം ബോർഡ് ഹൈസ്കൂളിൽ ഒരു മില്യൺ ഗോൾ കാമ്പയിനിന്റെ ഉദ്ഘാടനം ചെറുവട്ടൂർ ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പെക്ടർ കെ.ടി. മനോജ് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് അഡ്വ.രാജേഷ് രാജൻ അദ്ധ്യക്ഷത വഹിച്ചു. കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകി. ഹെഡ്മിസ്ട്രസ് സി.എസ്. രാജലക്ഷ്മി, എം.പി.ടി.എ പ്രസിഡന്റ് രശ്മി വിജയൻ, അദ്ധ്യാപകരായ ഹേമ ജി. കർത്ത, സുമേഷ് കൃഷ്ണൻ, ദൃശ്യചന്ദ്രൻ, എസ്.ആർ. ശാന്തിനി, ശ്രീഷ്മ, ശിൽപ്പ പ്രസാദ്, ഗീതു തുടങ്ങിയവർ സംസാരിച്ചു.