vallam
പനങ്ങാട് ജലോത്സവം നാളെ

കൊച്ചി: റോട്ടറി ക്ലബ് കൊച്ചിൻ സൗത്ത്, കുമ്പളം ഗ്രാമപഞ്ചായത്ത്, തണൽ ഫൗണ്ടേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ പനങ്ങാട് ജലോത്സവം നാളെ ചേപ്പനം ബണ്ടിൽ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ജലോത്സവം ഉദ്ഘാടനം ചെയ്യും. ഒല്ലാരിയിൽ നിന്നും ആരംഭിച്ച് ചേപ്പനം ബണ്ടിലാണ് വള്ളംകളി സമാപിക്കുക.

35 പേർ വരെ പങ്കെടുക്കുന്ന ഒമ്പത് ഇരുട്ടുകുത്തി എ ഗ്രേഡ് വള്ളങ്ങളും 25 പേർ വരെ പങ്കെടുക്കുന്ന ഒമ്പത് ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളങ്ങളും 110 പേർ വരെ പങ്കെടുക്കുന്ന നാല് ചുണ്ടൻ വള്ളങ്ങളും മത്സരത്തിന് ഉണ്ടാകും.