അങ്കമാലി: അങ്കമാലി ഡീപോൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നടന്ന നാഷണൽ ലെവൽ മാനേജ്മെന്റ് ഫെസ്റ്റ് 'ദക്ഷ് ' സമാപിച്ചു. ഏകദേശം 60 ഓളം കോളേജുകളിൽ നിന്ന് 800ൽപരം വിദ്യാർത്ഥികൾ പങ്കെടുത്തു. അങ്കമാലി ഡിസ്റ്റിലെ സ്കൂൾ ഒഫ് മാനേജ്മെന്റ് വിദ്യാർത്ഥികൾ പരിപാടി സംഘടിപ്പിച്ചത്. സഹൃദയ കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസാ ഓവറോൾ വിജയികളായത്.