കൊച്ചി: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ സഹകരണത്തോടെ 28, 29, 30 തീയതികളിൽ മെഗാ ‍ജോബ് ഫെയർ നടത്തുന്നതായി പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. നോർത്ത് പറവൂർ എടുഇസഡ് സൊല്യൂഷ്യൻസ് കൺസൾട്ടിംഗ് ആൻഡ് പ്ലേസ്‌മെന്റ് സർവീസ് എന്ന സ്ഥാപനം വാട്സ് ആപ്പിലൂടെയാണ് ഇത് പ്രചരിപ്പിക്കുന്നത്. ഈ ജോബ് ഫെയറുമായി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് യാതൊരു ബന്ധവുമില്ലെന്നും ഉദ്യോഗാർത്ഥികൾ വഞ്ചിതരാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.