കളമശേരി: നുവാൽസ് ആരംഭിച്ചിട്ട് രണ്ടു പതിറ്റാണ്ടു തികയുന്ന നവംബർ 27ന് ആദ്യബാച്ച് മുതൽ ഒടുവിൽ പുറത്തിറങ്ങിയ ബാച്ച് വരെയുള്ളവരുടെ പൂർവ വിദ്യാർത്ഥി സംഗമം നുവാൽസ് ഓഡിറ്റോറിയത്തിൽ നടക്കും. കലൂർ കാമ്പസി​ലാണ് ആദ്യബാച്ച് ബി.എ.എൽ.എൽ. ബി ക്ലാസുകൾ ആരംഭിച്ചത്. വിദ്യാർഥികളോടൊപ്പം അദ്ധ്യാപകരും അനദ്ധ്യാപകരും പങ്കെടുക്കും . നിയാൽസ് എന്ന പേരിൽ ഇൻസ്റ്റിറ്റ്യൂട്ട് ആയി ആരംഭിച്ച ഈ സ്ഥാപനം 2005 ലാണ് നിയമനിർമാണത്തിലൂടെ ദേശീയ നിയമ സർവകലാശാലയായത് .