ആലുവ: സ്റ്റാലിയൻസ് ആലുവ ചാപ്റ്ററും അങ്കമാലി ഫിസാറ്റ് എൻജിനിയറിംഗ് കോളേജ് എൻ.എസ് യൂണിറ്റും സ്‌പെഷ്യൽ സ്‌കൂൾ സ്റ്റാഫ് അസോസിയേഷനും സംയുക്തമായി ഭിന്നശേഷിയുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച 'ഓർമ്മിക്കാനൊരു ദിനം' ഫിസാറ്റ് ട്രഷറർ ജെനിബ് കാച്ചപ്പിള്ളി ഉദ്ഘാടനം ചെയ്തു.

50 വർഷങ്ങൾ പൂർത്തിയാക്കുന്ന സ്റ്റാലിയൻസ് ഇന്റർനാഷണൽ ആലുവ ചാപ്റ്ററാണ് ചടങ്ങിന് ആതിഥേയത്വം വഹിച്ചത്. പ്രസിഡന്റ് എം.പി.അബ്ദുൽ നാസർ, മുൻ ഫിസാറ്റ് ചെയർമാനും അർജുന നാച്ചുറൽസ് വൈസ് പ്രസിഡന്റുമായ പോൾ മുണ്ടാടൻ, ഇ.എ. അബുബക്കർ ഫിസാറ്റ് വൈസ് പ്രിൻസിപ്പൽ ഡോ.സി. ഷീല, ഡീൻ ആക്കാഡമിക് ഡോ. പി.ആർ.മിനി, ഫിലോ കെ. മാത്യു, സ്റ്റാലിയൻസ് സെക്രട്ടറി ജോസഫ് തോമസ്, ഷാജി കെ. കുര്യൻ തുടങ്ങിയവർ സംസാരിച്ചു. ഗായകൻ വിവേകാനന്ദനും കലാഭവൻ നവാസും പങ്കെടുത്തു. 23 സ്‌കൂളുകളിൽ നിന്നുള്ള 150 കുട്ടികൾക്കായി ഫിസാറ്റ് വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.