moot2
മൂട്ട് കോർട്ട് മത്സരം 3ന്

കൊച്ചി: മുൻ അഡ്വക്കേറ്റ് ജനറൽ സി.പി. സുധാകരപ്രസാദിന്റെ സ്‌മരണയ്ക്ക് ആൾ ഇന്ത്യാ ലായേഴ്സ് യൂണിയൻ സംഘടിപ്പിക്കുന്ന മൂട്ട് കോർട്ടിന്റെ ഫൈനൽ മത്സരം ഡിസംബർ 3ന് ന്യുവാൽസിൽ നടക്കും.

രാജ്യത്തെ നിയമകലാലയങ്ങളിൽ നിന്ന് രജിസ്റ്റർ ചെയ്ത 400ൽ നിന്ന് തിരഞ്ഞെടുത്ത 10 ടീമുകൾ ആദ്യഘട്ടത്തിൽ ഓൺലൈനിൽ മത്സരിക്കും. അതിലെ നാലു ടീമുകൾ ന്യുവാൽസിൽ ഫൈനലിൽ മത്സരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മതമൗലിക അവകാശങ്ങളുടെ ഭരണഘടനാ സാധുത എന്ന വിഷയത്തിലാണ് മത്സരം. വിജയികൾക്ക് അര ലക്ഷം രൂപയുടെ സമ്മാനങ്ങൾ നൽകുമെന്ന് സംഘാടകർ അറിയിച്ചു. സമാപനച്ചടങ്ങ് ജസ്റ്റിസ് അനു ശിവരാമൻ ഉദ്ഘാടനം ചെയ്യും.