തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന്റ ചെറിയ വിളക്ക് ഇന്ന് നടക്കും. നാളെ വലിയ വിളക്ക് ദിവസം ദീപാരാധ സമയത്ത് ദീപക്കാഴ്ചയും ഉണ്ടാകും. കിഴക്കു വലിയ ദീപസ്തംഭം പടിഞ്ഞാറ് ഭാഗത്തെ ചെറിയ ദീപസ്തംഭം, ക്ഷേത്രത്തിന് ചുറ്റുമുള്ള ചുറ്റുവിളക്ക് എന്നിവ തെളിയുബോൾ ക്ഷേത്രം മുഴുവൻ പൊൻ പ്രഭ ചൊരിയും.
രാവിലെ 7.30 മുതൽ 11.30 വരെ കിഴ്ക്കൂട്ട് അനിയൻ മാരാരുടെ പഞ്ചാരിമേളത്തോടു കൂടി ഭഗവാന്റെ ശീവേലി നടക്കും. വൈകിട്ട് നടക്കുന്ന വിളക്കിനെഴുന്നള്ളിപ്പിൽ 15 ആനകൾ എഴുന്നള്ളിക്കുന്നതിനോടൊപ്പം മദ്ദളപ്പയറ്റ്, കൊമ്പുപറ്റ്, കുഴൽ പറ്റ് പഞ്ചാരിമേളത്തോട് കൂടി വിളക്കിനെഴുന്നള്ളിപ്പ് എന്നിവ നടക്കും.
രാവിലെ പന്തീരടി പൂജയ്ക്ക് ശേഷം 7.30 മുതൽ 12 വരെ ശിവേലി വൈകിട്ട് ഏഴു മണി മുതൽ ഒരു മണി വരെ വിളക്കിനെഴുന്നള്ളിപ്പും എട്ടുമണി മുതൽ പത്ത്മണിവരെ എഴുന്നള്ളിപ്പിനു മുന്നിൽ വച്ചിരിക്കുന്ന സ്വർണക്കുടത്തിൽ കാണിക്ക സമർപ്പിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വെളുപ്പിന് 4ന് ഭഗവാന്റെ പള്ളിവേട്ട നടക്കും. തിങ്കളാഴ്ചയാണ് ഉത്സവ ആറാട്ട് .