നെടുമ്പാശേരി: ചെങ്ങമനാട് ആശുപത്രി കവലയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം പൂർണമായും അപകടാവസ്ഥയിലായിട്ടും നടപടിയെടുക്കാതെ അധികൃതർ. സമീപത്തെ തണൽ മരം മറിഞ്ഞുവീണതോടെയാണ് കോൺക്രീറ്റ് നിർമ്മിത വിശ്രമ കേന്ദ്രവും നാശത്തിന്റെ വക്കിലായത്. നിലവിൽ ബസ് കാത്തിരിപ്പുകാർ റോഡിലേക്ക് ഇറങ്ങി നിൽക്കേണ്ട അവസ്ഥയാണ്. മഴയത്തും വെയിലത്തും യാത്രക്കാർ ഏറെ ബുദ്ധിമുട്ടുകയാണ്. അടിയന്തര നടപടിയാവശ്യപ്പെട്ട് രണ്ടാം വാർഡ് അംഗം ശോഭന കൃഷ്ണകുമാർ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ സമീപിച്ചിട്ടുണ്ട്.