കൊച്ചി: കോർപ്പറേഷൻ ചക്കരപ്പറമ്പ്, പൊന്നുരുന്നി, കാരണക്കോടം, പാലാരിവട്ടം, പാടിവട്ടം, വെണ്ണല പ്രദേശങ്ങളിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൗൺസിലർമാരായ ആർ.രതീഷ്, കെ.ബി. ഹർഷൽ, അഡ്വ.ദിപിൻ ദിലീപ് എന്നിവർ ചേർന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകി. നിയമസഭാ സമ്മേളനം കഴിഞ്ഞാലുടൻ പ്രശ്ന പരിഹാരത്തിന് അവലോകയോഗം വിളിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി. എക്സിക്യുട്ടീവ് എൻജിനിയറോട് പ്രശ്നപരിഹാരത്തിന് അടിയന്തരമായി ഇടപെടാനും നിർദേശം നൽകി.