കാലടി: ബാംബൂ തൊഴിലാളികളുടെ കൂലി ബാങ്ക് വഴിയാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ബാംബൂ കോർപ്പറേഷൻ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ഭാരവാഹികളായ ടി.പി. ദേവസി കുട്ടി, എം.ടി. വർഗീസ് എന്നിവർ ആവശ്യപ്പെട്ടു. പനമ്പിന്റെ വില നേരിട്ട് നൽകുന്നതിനുവവേണ്ട സൗകര്യങ്ങൾ കോർപ്പറേഷൻ നടപ്പിലാക്കണം. മാനേജ്മെന്റിന്റെ തൊഴിലാളി ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.