പെരുമ്പാവൂർ: വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ' പകൽവീട് ' പ്രവർത്തനം പുനരാരംഭിച്ചു. 2017ൽ ആരംഭിച്ച പകൽ വീട് പ്രവർത്തനം 2019 ൽ കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ നിർത്തിവെയ്ക്കുകയായിരുന്നു.
കിഴക്കമ്പലം പഞ്ചായത്ത് ഒന്നാം വാർഡ് അമ്പുനാടാണ് പകൽവീട് പ്രവർത്തനമാരംഭിച്ചത്. എഴുപതിലധികം വയോജനങ്ങൾ ഇതുവരെ പ്രവേശനം ആവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി ഹക്കീമിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അൻവർ അലി ഉദ്ഘാടനം ചെയ്തു. ഡിവിഷൻ അംഗം കെ.വി.രാജ,​ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാരായ എൻ.ബി.ഹമീദ്, മിനിരതീഷ്, പ്രീജകുഞ്ഞുമോൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.എം.നാസർ, അഡ്വ. റൈജ അമീർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അസീസ് മൂലയിൽ, ലിസി സെബാസ്റ്റ്യൻ, അംഗങ്ങളായ സുധീർ മീന്ത്രക്കൽ, ഷമീർ തുകലിൽ, കെ.എം. സിറാജ്, ആബിതാ ഷെരീഫ്, അശ്വതി രതീഷ്, ഷീജ പുളിക്കൽ, സതി ഗോപി, സജ്‌ന നസീർ, വാർഡ് അംഗം കൊച്ചുണ്ണി എന്നിവർ സംസാരിച്ചു.