p

കൊച്ചി: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ പ്രതിയായ അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് നൽകിയ റിപ്പോർട്ട് എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതി ഡിസംബർ അഞ്ചിന് പരിഗണിക്കാൻ മാറ്റി. എൻ.ഐ.എ അന്വേഷിക്കുന്ന കേസിൽ നേരത്തെ അലൻ ഉൾപ്പെടെയുള്ള പ്രതികൾക്ക് വിചാരണക്കോടതി ജാമ്യം നൽകിയിരുന്നു. എന്നാൽ ഇതിനുശേഷം പാലയാട് സ്കൂൾ ഒഫ് ലീഗൽ സ്റ്റഡീസിലെ ജൂനിയർ വിദ്യാർത്ഥിയെ മർദ്ദിച്ചെന്ന പരാതിയിൽ അലനെതിരെ ധർമ്മടം പൊലീസ് കേസെടുത്തിരുന്നു. മറ്റു കേസുകളിൽ പ്രതിയാവരുതെന്ന ഉപാധിയോടെയാണ് മാവോയിസ്റ്റ് കേസിൽ കോടതി ജാമ്യം അനുവദിച്ചതെന്നും ധർമ്മടം പൊലീസ് കേസെടുത്ത സാഹചര്യത്തിൽ ജാമ്യം റദ്ദാക്കണമെന്നുമാണ് പൊലീസ് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ഇന്നലെ കേസ് പരിഗണിച്ചപ്പോൾ മറുപടിക്കായി പ്രതിഭാഗം സമയംതേടി. തുടർന്നാണ് കേസ് മാറ്റിയത്.

മ​ധു​ ​വ​ധ​ക്കേ​സ്:
പ്ര​തി​യു​ടെ​ ​ഹ​ർ​ജി​ ​ത​ള്ളി

കൊ​ച്ചി​:​ ​അ​ട്ട​പ്പാ​ടി​ ​മ​ധു​ ​വ​ധ​ക്കേ​സി​ൽ​ ​മ​ജി​സ്റ്റീ​രി​യ​ൽ​ ​റി​പ്പോ​ർ​ട്ടു​ക​ൾ​ ​തെ​ളി​വാ​യി​ ​സ്വീ​ക​രി​ക്കു​ന്ന​തി​നെ​തി​രെ​ ​പ്ര​തി​ ​ന​ൽ​കി​യ​ ​ഹ​‌​ർ​ജി​ ​ഹൈ​ക്കോ​ട​തി​ ​ത​ള്ളി.​ ​മ​ജി​സ്റ്റീ​രി​യ​ൽ​ ​റി​പ്പോ​ർ​ട്ടു​ക​ൾ​ ​തെ​ളി​വാ​യി​ ​സ്വീ​ക​രി​ക്കാ​ൻ​ ​പ്രോ​സി​ക്യൂ​ഷ​ന് ​അ​നു​മ​തി​ന​ൽ​കി​ ​വി​ചാ​ര​ണ​ക്കോ​ട​തി​ ​പു​റ​പ്പെ​ടു​വി​ച്ച​ ​ഉ​ത്ത​ര​വ് ​ചോ​ദ്യം​ചെ​യ്ത് ​ഒ​ന്നാം​പ്ര​തി​ ​ഹു​സൈ​ൻ​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​യാ​ണ് ​ജ​സ്റ്റി​സ് ​എ.​ ​ബ​ദ​റു​ദ്ദീ​ൻ​ ​ത​ള്ളി​യ​ത്.

അ​മീ​റു​ളി​ന്റെ​ ​ഹ​ർ​ജി
അ​ഞ്ചി​ലേ​ക്ക് ​മാ​റ്റി

ന്യൂ​ഡ​ൽ​ഹി​:​ ​പെ​രു​മ്പാ​വൂ​ർ​ ​ജി​ഷ​ ​കൊ​ല​ക്കേ​സി​ൽ​ ​വ​ധ​ശി​ക്ഷ​യ്ക്ക് ​വി​ധി​ക്ക​പ്പെ​ട്ട് ​വി​യ്യൂ​ർ​ ​സെ​ൻ​ട്ര​ൽ​ ​ജ​യി​ലി​ൽ​ ​ക​ഴി​യു​ന്ന​ ​പ്ര​തി​ ​അ​മീ​റു​ൾ​ ​ഇ​സ്ലാ​മി​നെ​ ​അ​സാ​മി​ലെ​ ​ജ​യി​ലി​ലേ​ക്ക് ​മാ​റ്റാ​ൻ​ ​നി​ല​വി​ലെ​ ​ജ​യി​ൽ​ ​ച​ട്ടം​ ​അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന് ​സു​പ്രീം​കോ​ട​തി.​ ​അ​മീ​റു​ൾ​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​ ​ഡി​സം​ബ​ർ​ ​അ​ഞ്ചി​ന് ​പ​രി​ഗ​ണി​ക്കാ​ൻ​ ​മാ​റ്റി.​ ​ജ​യി​ൽ​ ​മാ​റ്റം​ ​ആ​വ​ശ്യ​മാ​ണെ​ങ്കി​ൽ​ ​കേ​ര​ള​ ​സ​ർ​ക്കാ​ർ​ ​പു​റ​ത്തി​റ​ക്കി​യ​ 2014​ലെ​ ​ച​ട്ടം​ ​ഹ​ർ​ജി​യി​ൽ​ ​ചോ​ദ്യം​ ​ചെ​യ്യ​ണ​മെ​ന്ന് ​കോ​ട​തി​ ​നി​ർ​ദ്ദേ​ശി​ച്ചു.