പെരുമ്പാവൂർ: പെരുമ്പാവൂർ ശ്രീശങ്കര വിദ്യാപീഠം കോളേജ് സാമ്പത്തിക ശാസ്ത്ര വിഭാഗവും കേരള സർക്കാരിന് കീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പാർലമെന്ററി അഫയേഴ്‌സും ചേർന്ന് സോഷ്യൽ ജസ്റ്റിസ് ആൻഡ് ഇന്ത്യൻ ഭരണഘടന എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാർ മന്ത്രി. ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ഷീന കൈമളിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാനേജർ ബിഗേഷ് പട്ടശേരി, എം.ജി യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ.കെ.എം. സുധാകരൻ, വാർഡ് അംഗം കെ.പി.വിനോദ് കുമാർ, ഇക്കണോമിക്‌സ് വിഭാഗം മേധാവി കെ.പി. രശ്മി, സെമിനാർ കൺവീനർ കെ.എസ്. സുമി എം.ജി യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ. കെ.എം.സുധാകരൻ, വാർഡ് മെമ്പർ ഡോ.വി.അനൂപ് , എം.എസ്.ശ്രീജു എന്നിവർ സംസാരിച്ചു. വിവിധ കോളേജുകളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്ത സെമിനാറിൽ വിദഗ്ദ്ധർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.