കാലടി: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ചൊവ്വര ജനരഞ്ജിനി വായനശാല ചൊവ്വര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ശാസ്ത്ര ചരിത്ര സദസ് സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ. രവിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. ശാസ്ത്രജ്ഞനും റിട്ട. ഐ.. എസ്. ആർ. ഒ ഉദ്യോഗസ്ഥനുമായ സി. രാമചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ വി.ടി. വിനോദ്, ലൈബ്രറി മേഖലാ സമിതി കൺവീനർ കബീർ മേത്തർ, വായനശാലാ പ്രസിഡന്റ് ധനീഷ് ചാക്കപ്പൻ, സെക്രട്ടറി കെ.ജെ. ജോയ്, പി.കെ. ശശി, പി.ടി. പോളി, പി.ജി. അജിത, വിസ്മയ ലിജു എന്നിവർ സംസാരിച്ചു. മജീഷ്യൻ എഴുപുന്ന ഗോപിനാഥിന്റെ മാജിക് ഷോയും നടന്നു.