nirmala
നിർമ്മല കോളേജിന്റെ മുൻ പ്രിൻസിപ്പലും കെമിസ്ട്രി വിഭാഗം മേധാവിയുമായ റവ.ഡോ. മാത്യു തൊട്ടിയിലിന്റെ സ്മരണാർത്ഥം നടത്തുന്ന പ്രഭാഷണ പരമ്പരയുടെ ഇൗ വർഷത്തെ പ്രഭാഷണം കുസാറ്റിലെ കെമിസ്ട്രി വിഭാഗം അദ്ധ്യാപകനും ഗവേഷകനുമായ ഡോ.യൂസഫ് കറുവത്ത് നിർവ്വഹിക്കുന്നു.

മൂവാറ്റുപുഴ: നിർമ്മല കോളേജിന്റെ മുൻ പ്രിൻസിപ്പലും കെമിസ്ട്രി വിഭാഗം മേധാവിയുമായ റവ. ഡോ. മാത്യു തൊട്ടിയിലിന്റെ സ്മരണാർത്ഥം നടത്തുന്ന പ്രഭാഷണ പരമ്പരയിൽ ഈ വർഷത്തെ പ്രഭാഷണം കുസാറ്റിലെ കെമിസ്ട്രി വിഭാഗം അദ്ധ്യാപകനും ഗവേഷകനുമായ ഡോ. യൂസഫ് കറുവത്ത് നിർവഹിച്ചു. പ്രിൻസിപ്പൽ പ്രൊഫ. ഡോ. കെ.വി തോമസ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ത്രേസ്യാമ്മ ജോർജ്, വകുപ്പ് മേധാവി റവ. സിസ്റ്റർ എമ്മി ടോമി, കോഓർഡിനേറ്റർ ഡോ. ജോതിഷ് കുത്തനാപ്പിള്ളിൽ എന്നിവർ സംസാരിച്ചു.