കോലഞ്ചേരി: കുന്നത്തുനാട് സർക്കിൾ സഹകരണ യൂണിയനും ഐരാപുരം സർവീസ് സഹകരണബാങ്കും സംയുക്തമായി സെമിനാർ നടത്തി. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആർ.എം. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഐരാപുരം ബാങ്ക് പ്രസിഡന്റ് കെ. ത്യാഗരാജൻ അദ്ധ്യക്ഷനായി. റിട്ട. ജോയിന്റ് രജിസ്ട്രാർ വി.ജി. ദിനേശ് വിഷയാവതരണം നടത്തി. ജേക്കബ് പി. ജോൺ, കെ. ഹേമ, സി.പി. രമ, കെ.വി. എൽദോ, എ. അർച്ചന തുടങ്ങിയവർ സംസാരിച്ചു.