കോലഞ്ചേരി: മൃഗസംരക്ഷണവകുപ്പും പൂതൃക്ക പഞ്ചായത്തും സംയുക്തമായി കന്നുകാലികൾക്ക് കുളമ്പുരോഗത്തിനുള്ള പ്രതിരോധ കുത്തിവയ്പ് ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വർഗീസ് ഉദ്ഘാടനം ചെയ്തു. കറുകപ്പിള്ളി ക്ഷീരസംഘം പ്രസിഡന്റ് ടി.കെ. ബേബി അദ്ധ്യക്ഷനായി. ബ്ലോക്ക് അംഗം ഷൈജു റെജി, ഡോ. ഷെറാഫുദീൻ, ജയരാജൻ തുടങ്ങിയവർ സംസാരിച്ചു.