pride
പ്രൈഡ് ഒഫ് കെ.എം.എ അവാർഡ് കൊച്ചി കപ്പൽശാല സി.എം.ഡി മധു എസ്. നായർക്ക് കൊച്ചി തുറമുഖ ട്രസ്റ്റ് ചെയർപേഴ്‌സൺ ഡോ.എം. ബീന സമ്മാനിക്കുന്നു. ബിബു പുന്നൂരാൻ, എൽ. നിർമ്മല, എ. ബാലകൃഷ്ണൻ, അൾജിയേഴ്‌സ് ഖാലിദ് എന്നിവർ സമീപം

കൊച്ചി: ഐ.എൻ.എസ് വിക്രാന്തിലൂടെ കൊച്ചി കപ്പൽശാലയെയും കേരളത്തെയും ലോകശ്രദ്ധയിലെത്തിച്ച കപ്പൽശാല ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ്. നായർക്ക് കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ പ്രൈഡ് ഒഫ് കെ.എം.എ അവാർഡ് സമ്മാനിച്ചു.

തുറമുഖ ട്രസ്റ്റ് ചെയർപേഴ്‌സൺ ഡോ.എം. ബീന മുഖ്യാതിഥിയായി. കെ.എം.എ പ്രസിഡന്റ് എൽ. നിർമ്മല അദ്ധ്യക്ഷത വഹിച്ചു.

സീനിയർ വൈസ് പ്രസിഡന്റ് എ. ബാലകൃഷ്ണൻ, സെക്രട്ടറി അൾജിയേഴ്‌സ് ഖാലിദ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ബിബു പുന്നൂരാൻ എന്നിവർ സംസാരിച്ചു.