അങ്കമാലി: കേരളത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും പൊതു ഇടങ്ങളെ ഭിന്നശേഷി സൗഹൃദ ഇടങ്ങളാക്കി മാറ്റുന്നതിൽ സമൂഹം മടിച്ചു നിൽക്കരുതെന്നും മന്ത്രി ആർ.ബിന്ദു പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷിക്കാർക്കായി പിച്ചാനിക്കാട് സ്ഥാപിച്ച പുനരധിവാസ ചികിത്സാ കേന്ദ്രം ബ്ലോക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ (ബിപ്മർ) ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി ' ഭിന്നശേഷിക്കാർക്കായുള്ള സ്ഥാപനങ്ങളെ ദേശീയ, രാജ്യാന്തര നിലവാരമുള്ള കേന്ദ്രങ്ങളാക്കി മാറ്റും. സാമൂഹിക നീതിവകുപ്പ് നടപ്പാക്കിവരുന്ന പദ്ധതികളിലെ ആനുകൂല്യങ്ങൾ ഭിന്നശേഷിക്കാരായ എല്ലാവരിലേക്കും എത്തിയിട്ടില്ലെന്നും എല്ലാ ഭിന്നശേഷിക്കാരെയും സാമൂഹികമായ പുനരധിവാസത്തിന്റെ സാദ്ധ്യതകളിലേക്ക് കൊണ്ടുവരാൻ സമൂഹം ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ബെന്നി ബഹനാൻ എം.പി. ജില്ലാ ഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശാരദ മോഹൻ, അനിമോൾ ബേബി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ഒ. ജോർജ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ സരിത സുനിൽ ചാലാക്ക, ഷിജി ജോയ്, മനോജ് മുല്ലശേരി, പഞ്ചായത്ത് പ്രസിഡന്റുമാരായ ലതിക ശശികുമാർ ബിജു പാലാട്ടി അൽഫോൻസ ഷാജൻ, പി.യു.ജോമോൻ ജിനി രാജീവ്, സി.ഡി.പി.ഒ ഡോ. സോയ സദാനന്ദൻ, നിപർ ജോയിന്റ് ജയറക്ടർ ഡോ.വിജയലക്ഷ്മിയമ്മ എന്നിവർ സംസാരിച്ചു.