വൈപ്പിൻ: പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് കേരളോത്സവം വർണാഭമായ ചടങ്ങോടെ ആരംഭിച്ചു. വിളംബരജാഥയ്ക്കുശേഷം ഗൗരീശ്വര മൈതാനത്ത് നടന്ന കായിക മത്സരങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.എൻ. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബിന്ദു തങ്കച്ചൻ, വി.വി.സഭ പ്രസിഡന്റ് വികാസ് മാളിയേക്കൽ, ട്രഷറർ ബെൻസീർ കെ. രാജ്, ആശ ദേവദാസ്, രാജേഷ്, വിനോദ് ഡിവൈൻ, ടി.കെ. രാജൻ എന്നിവർ സംസാരിച്ചു. മൂന്ന് ദിനങ്ങളിലായി നടക്കുന്ന മത്സരങ്ങൾ 27ന് സമാപിക്കും. ചെറായി വോളി ക്ലബും ആരോസ് ചെറായിയും തമ്മിലെ ആദ്യ മത്സരത്തിൽ ചെറായി വോളി ക്ലബ് വിജയിച്ചു.