അങ്കമാലി: കിടങ്ങൂർ ചേറുംകവല ദേശവിളക്ക് സമിതി സംഘടിപ്പിക്കുന്ന ദേശവിളക്ക് ഉത്സവം ഇന്ന് വല്ലത്തേരി കൊച്ചുരാമൻ സ്മാരക മന്ദിരത്തിൽ നടക്കും. വൈകിട്ട് ആറിന് ഫോട്ടോ എഴുന്നള്ളിപ്പ്, 7.30ന് ദീപാരാധന, തുടർന്ന് അന്നദാനം, ചിന്ത്, തായമ്പക, ശാസ്താംപാട്ട്, രാത്രി 12ന് എതിരേൽപ്പ്, ആഴിപൂജ എന്നിവയുണ്ടാകും.