അങ്കമാലി: എയർപോർട്ട്-മറ്റൂർ റോഡിൽ ചെത്തിക്കോട് ഭാഗത്ത് ടിപ്പർ ലോറി ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരിക്ക് ഗുരുതര പരിക്കേറ്റു. കാഞ്ഞൂർ തോട്ടുങ്ങൽ വീട്ടിൽ ശ്രുതി എബിയ്ക്കാണ് (31) പരിക്കേറ്റത്. അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയാണ് അപകടം.