news
മൂത്തകുന്നം എസ്.എൻ.എം സ്‌കൂളിൽ നവംബർ 28ന് ആരംഭിക്കുന്ന റവന്യൂ ജില്ലാ കലോത്സവത്തിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പ്രകാശനം ചെയ്യുന്നു.

കൊച്ചി: റവന്യൂ ജില്ലാ കലോത്സവത്തിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പ്രകാശനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്‌സാണ്ടർ ലോഗോ ഏറ്റുവാങ്ങി.

പൈങ്ങോട്ടൂർ സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ആര്യൻ വിനോദാണ് ലോഗോ തയ്യാറാക്കിയത്.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, ആരോഗ്യ,വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.ജെ. ജോമി, വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.