വൈപ്പിൻ: പുതുവൈപ്പ് എസ്.എൻ.ഡി.പി ശാഖ വക മഹാവിഷ്ണു ക്ഷേത്രത്തിൽ ഏഴാമത് ഭാഗവതസപ്താഹയജ്ഞം ഇന്ന് തുടങ്ങും. തന്ത്രി പറവൂർ രാകേഷ് വൈകിട്ട് 6.45ന് ഭദ്രദീപം തെളിക്കും. 28ന് വരാഹ അവതാരം, പ്രഭാഷണം, 29ന് നരസിംഹാവതാരം, നാരങ്ങാവിളക്ക് പൂജ, 30ന് രാവിലെ മഹാമൃത്യുഞ്ജയഹോമം, ശ്രീകൃഷ്ണാവതാരം. ഡിസംബർ1ന് ഗോവിന്ദാഭിഷേകം, വൈകിട്ട് വിദ്യഗോപാല മന്ത്രാർച്ചന, 2ന് സ്വയംവര ഘോഷയാത്ര, രുക്മിണി സ്വയംവരം, വൈകിട്ട് സർവൈശ്വര്യപൂജ, 3ന് നവഗ്രഹപൂജ, കുചേല സദ്ഗതി, കഥാപ്രഭാഷണം. 4ന് വൈകിട്ട് അവഭൃഥസ്‌നാനം, യജ്ഞ സമർപ്പണം.എല്ലാ ദിവസവും പ്രഭാഷണം, പ്രസാദഊട്ട് എന്നിവയുണ്ടാകും.
ശാഖ പ്രസിഡന്റ് ടി.എ. ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി കെ.ബി. ഭാഷി, ജന. കൺവീനർ പി.ഡി. രഞ്ജിത്ത്, മേൽ ശാന്തി എം.പി. മണി, ദേവസ്വം സെക്രട്ടറി സന്തോഷ് എന്നിവർ നേതൃത്വം നല്കും.