ee

മൂവാറ്റുപുഴ: വാഴക്കുളം കാർമ്മൽ സ്കൂളിൽ നടക്കുന്ന സംസ്ഥാന സി.ബി.എസ്.ഇ കലോത്സവത്തിന്റെ രണ്ടാംദിനവും മുന്നേറ്റം തുടർന്ന് തൃശൂർ സഹോദയ. 772 പോയിന്റ് നേടിയ തൃശൂരിന് പിന്നിലായി രണ്ടാം സ്ഥാനത്തുള്ളത് മലബാർ സഹോദയയാണ് (702). 675 പോയിന്റുമായി കൊച്ചി മെട്രോ സഹോദയ മൂന്നാം സ്ഥാനത്തുണ്ട്. കോട്ടയം (613), പാലക്കാട് (610) സഹോദയകളാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ. കണ്ണൂർ-522, സെൻട്രൽ കേരള-519, കൊല്ലം ഡിസ്ട്രിക്ട് 518, സെൻട്രൽ ട്രാവൻകൂർ-443, മലപ്പുറം-438, സൗത്ത് സോൺ-403, വയനാട്-409, ആലപ്പുഴ-381, വേണാട്-382, പത്തനംതിട്ട-372, തിരുവനന്തപുരം-339, കാസർകോട്-316, ഇടുക്കി-323, ദേശിംഗനാട്-307, മലപ്പുറം സെൻട്രൽ-314, ക്യാപ്പിറ്റൽ-293, വടകര-255, കെ.പി.എസ്.എ-245, കൊല്ലം-226, ഭാരത്-208, ചന്ദ്രഗിരി-78 എന്നിങ്ങനെയാണ് മറ്റു സഹോദയകളുടെ പോയിന്റ് നില.