ആലുവ: കഞ്ചാവും ഹാഷിഷ് ഓയിലുമായി ആലുവ കടൂപാടം കളത്തിൽവീട്ടിൽ മുഹമ്മദ് സുഹൈലിനെ (29) ആലുവ പൊലീസ് അറസ്റ്റുചെയ്തു. പ്രതിയുടെ ഔട്ട് ഹൗസിലെ മുറിയിൽ നിന്ന് 40ഗ്രാം കഞ്ചാവ്, 25ഗ്രാം ഹാഷിഷ് ഓയിൽ, വലിക്കാനായി ഉപയോഗിക്കുന്ന എട്ട് ബൻഡിൽ പേപ്പർ എന്നിവ കണ്ടെടുത്തു. എസ്.എച്ച്.ഒ എൽ. അനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.