കൊച്ചി: കെ.സി.ബി.സി എസ്.സി എസ്.റ്റി ബി.സി. കമ്മീഷന്റെയും ഡി.സി.എം.എസ് സംസ്ഥാന സമിതിയുടെയും സംയുക്ത നേതൃത്വത്തിൽ ഇന്ന് രാവിലെ 10.30മുതൽ ഉച്ചകഴിഞ്ഞ് 3.30വരെ ദേശീയ സെമിനാർ നടത്തും. ദളിത് ക്രൈസ്തവ സംവരണ വിഷയത്തിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച നിലപാടിനെതിരെയാണ് സെമിനാർ. ഉച്ചയ്ക്ക് രണ്ടിന് പൊതുസമ്മേളനം സി.ബി.സി.ഐ പ്രസിഡന്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. കെ.സി.ബി.സി എസ്.സി എസ്.റ്റി ബി.സി കമ്മീഷൻ വൈസ് ചെയർമാൻ ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ അദ്ധ്യക്ഷനാകും. ഫാ. വിജയ് നായ്ക് മുഖ്യ പ്രഭാഷണം നടത്തും. അഡ്വ. വി.സി. സെബാസ്റ്റ്യൻ, അഡ്വ. ബിജു പറയനിലം, വി.സി. ജോർജ്ജുകുട്ടി, അഡ്വ. ഷെറിൻ ജെ. തോമസ്, അഡ്വ. അഞ്ജലി സൈറസ്, ജയിംസ് ഇലവുങ്കൽ, ഫാ. ജോസ് വടക്കേക്കുറ്റ്, ഫാ. ജോസുകുട്ടി ഇടിനകം, ജസ്റ്റിൻ പി. സ്റ്റീഫൻ, ബിജി സാലസ്, എൻ. ദേവദാസ് തുടങ്ങിയവർ സമ്മേളനങ്ങളിൽ സംസാരിക്കും.