കോലഞ്ചേരി: സ്കൂളിൽവച്ച് കുട്ടിയെ ശാരീരികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പെരുമ്പാവൂരിനടുത്തുള്ള ഒരുസ്കൂളിലെ യു.പി വിഭാഗം അദ്ധ്യാപകനെ കുന്നത്തുനാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരു അദ്ധ്യാപക സംഘടനയുടെ സംസ്ഥാന നേതാവാണ്. സ്കൂളിൽവച്ച് നടന്ന സംഭവം കുട്ടി ക്ളാസ് ടീച്ചറോടു പറഞ്ഞാണ് പുറം ലോകമറിഞ്ഞത്. ടീച്ചർ ചൈൽഡ് ലൈനിൽ റിപ്പോർട്ടുചെയ്തു . ഇവർ അറിയിച്ചതനുസരിച്ച് കുന്നത്തുനാട് പൊലീസ് പോക്സോകേസ് ചുമത്തിയാണ് കസ്റ്റഡിയിലെടുത്തത്. ഒന്നിലധികം കുട്ടികൾ സമാന പരാതിയുമായി എത്തിയിട്ടുണ്ട്. ഇയാളെ സ്കൂൾ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു.