circular-2

കൊച്ചി: സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ നിർദ്ദേശപ്രകാരം കേരളത്തിലെ സർക്കാർ ഓഫീസുകളിൽ ജീവനക്കാർക്ക് ചൊല്ലാനായി​ പൊതുഭരണവകുപ്പ് നൽകിയ പ്രതിജ്ഞാവാചകത്തിന്റെ അർത്ഥം തലതിരിഞ്ഞു!

സ്ത്രീധനം 'സമത്വത്തെ' തകർക്കും എന്നതി​നു പകരം 'അസമത്വത്തെ' തകർക്കും എന്നാണ് എഴുതി​യി​രി​ക്കുന്നത്. സ്ത്രീധനം മൂലം സമത്വം ഇല്ലാതാകുന്നുവെന്നാണ് വരേണ്ടിയിരുന്നത്. ഇത് ആക്ഷരപ്പിശകാണെന്ന് കരുതാനാവില്ല. വാക്കുകളുടെ അർത്ഥം അറിയാത്തവർ കൈകാര്യം ചെയ്തതിനാലാവും ഇങ്ങനെ സംഭവിച്ചത് എന്നാണ് ഭാഷാപരിജ്ഞാനമുള്ളവർ പറയുന്നത്.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ ചെറുക്കാൻ വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ, നവംബർ 25 മുതൽ ഡിസംബർ 10 വരെ നീണ്ടുനിൽക്കുന്ന കാമ്പെയിനിന്റെ ഭാഗമായി ഇന്നലെ രാവിലെ 11നായിരുന്നു പ്രതിജ്ഞചൊല്ലൽ.

പൊതുഭരണവകുപ്പ് അഡിഷണൽ സെക്രട്ടറി എല്ലാ വകുപ്പുമേധാവികൾക്കും ജില്ല കളക്ടർമാർക്കും അയച്ചുകൊടുത്ത സർക്കുലറിനൊപ്പം പ്രതിജ്ഞയുമുണ്ട്. പിശക് ബോദ്ധ്യപ്പെട്ട ചിലയി​ടങ്ങളി​ൽ വകുപ്പുമേധാവികൾ പ്രതിജ്ഞ തിരുത്തിക്കൊടുത്തു.