കളമശേരി: ഏലൂർ പാതാളത്തെ ഫയർ ആൻഡ് റെസ്ക്യൂ നിലയത്തിലേയ്ക്കുള്ള ശുദ്ധജല വിതരണ പൈപ്പ് തകർത്തതായി ഏലൂർ പൊലീസിൽ പരാതി. പ്രതിസന്ധിയിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.ഐ.എൽ കമ്പനിയുടെ ക്വാർട്ടേഴ്സ് കോമ്പൗണ്ടിൽ നിന്ന് 2017 മുതലാണ് ഇവിടേക്ക് വെള്ളം നൽകുന്നത്. 35 ഓളം ജീവനക്കാർ ആശ്രയിക്കുന്നത് ഈ കുടിവെള്ള പൈപ്പാണിത്. കഴിഞ്ഞ ദിവസം രാവിലെ മുതൽ വെള്ളം കിട്ടാതായതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് പൈപ്പ് ലൈൻ തകർത്ത നിലയിൽ കണ്ടതെന്നാണ് പരാതിയിൽ. പൈപ്പ് നന്നാക്കാൻ ശ്രമിച്ചപ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ എതിർപ്പ് പ്രകടിപ്പിച്ചതായ് സ്റ്റേഷൻ ഓഫീസർ പരാതിയിൽ പറയുന്നു.