കൊച്ചി: ഇന്ത്യൻ അസോസിയേഷൻ ഒഫ് ഡെർമറ്റോളജിസ്റ്റ്, വെനീറോളജിസ്റ്റ് ലെപ്രോളോജിസ്റ്റ് കേരളയുടെ (ഐ.എ.ഡി.വി.എൽ) സുവർണ ജൂബിലിയാഘോഷങ്ങൾക്ക് തുടക്കം. പ്രസിഡന്റ് ഡോ.കെ.മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു. ഓർഗനൈസിംഗ് ചെയർമാൻ വി.പി. കുരിയിപ്പ്, സെക്രട്ടറി ഡോ.വി. സന്ദീപ് ലാൽ, നിയുക്ത പ്രസിഡന്റ് ഡോ.എം.എം. ഫൈസൽ, ഓർഗനൈസിംഗ് സെക്രട്ടറി ഡോ. ഫിറോസ് കളിയാടൻ, സൈന്റിഫിക് ചെയർ ഡോ. കെ.ബി. അനുരാധ എന്നിവർ സംസാരിച്ചു. 1972ൽ രൂപികൃതമായ സംഘടന ത്വക്ക് രോഗ വൈദ്യശാസ്ത്ര ശാഖയുടെ വികസനത്തിൽ വലിയ പങ്കുവഹിച്ചു വരുന്നുവെന്ന് ഡോ.ബി. അനുരാധ പറഞ്ഞു. സംസ്ഥാനത്തെ അഞ്ഞൂറിലധികം ഡെർമറ്റോളജിസ്റ്റുകൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.