h

കൊച്ചി: സിറോ മലബാർ സഭയിലെ കുർബാന ഏകീകരണ തർക്കം എറണാകുളത്ത് ഇന്ന് സംഘർഷത്തിലെത്താൻ സാദ്ധ്യത. എറണാകുളം ബിഷപ്പ് ഹൗസിൽ അൽമായ മുന്നേറ്റം രാപ്പകൽ നീതിയജ്ഞം തുടരുന്നതിനിടെ ഇന്ന് ഇതേ വളപ്പിലെ സെന്റ് മേരീസ് ബസിലിക്കയിൽ ബിഷപ്പ് ആൻഡ്രൂസ് താഴത്ത് ഏകീകൃത കുർബാന നടത്തി​യേക്കുമെന്ന സൂചനയാണ് കാരണം.

ദി​വസങ്ങളായി​ അൽമായ മുന്നേറ്റവും അൽമായ സംരക്ഷണ സമിതിയും ജനാഭി​മുഖ കുർബാന തുടരണമെന്ന ആവശ്യവുമായി​ ബിഷപ്പ് ഹൗസിൽ രാപ്പകൽ സമരം നടത്തി​ വരി​കയാണ്. ഏകീകൃത കുർബാന ആരംഭിക്കണം എന്നാവശ്യപ്പെട്ട് നൽകിയ കത്തുകൾ പിൻവലിക്കണമെന്നും ഇവർ ആവശ്യപ്പെട്ടി​ട്ടുണ്ട്.

ഇന്നലെ ബി​ഷപ്പ് ഹൗസി​ലേക്ക് പ്രതി​ഷേധക്കാർ റാലി​ നടത്തി​. നാളെ പരി​ഷ്കരി​ച്ച കുർബാന നടന്നാൽ തടയാനുള്ള നീക്കവുമായി​ രാത്രി​ കൂടുതൽ വി​ശ്വാസി​കൾ ബി​ഷപ്പ് ഹൗസി​ൽ തങ്ങുന്നുണ്ട്.