കൊച്ചി: പെൻഷൻ കുടിശിക അടിയന്തരമായി വിതരണം ചെയ്യാൻ സർക്കാർ തയ്യാറകണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി. ജേക്കബ് ആവശ്യപ്പെട്ടു. ഏകോപന സമിതി എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വ്യാപാരി ക്ഷേമനിധി അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ജിമ്മി ചക്യത്ത് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി എ.ജെ. റിയാസ്, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് കെ.എസ്. നിഷാദ്, ജനറൽ സെക്രട്ടറി ശ്രീനാഥ് മംഗലത്ത്, സി.വി. രാജു, കെ.ടി. ജോയി, സരസൻ തത്തപ്പിള്ളി തുടങ്ങിയവർ സംസാരിച്ചു.